വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ തിരുവണ്ണൂര്‍ അലിയുടെ മകന്‍ മുഹമ്മദ് നിസാം (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ പന്നി, ആന അടക്കമുള്ള മൃഗങ്ങളെ ചെറുക്കുന്നതിനായി സ്ഥാപിച്ചതാണ് വൈദ്യുതി വേലി.

മരിച്ചയാള്‍ മണല്‍ക്കടത്ത് സംഘത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പോലീസ് വാഹനം കണ്ട് സമീപത്തെ തോട്ടത്തിലേക്ക് മാറിയപ്പോള്‍ ഷോക്കടിച്ചതായിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ അനധികൃതമായാണ് വേലിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി”; പരിഹാസരൂപേണ ചീഫ് ജസ്റ്റിസിന് മറുപടിയുമായി അഭിജിത്ത് ദീപകെ

0
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ധർമേന്ദ്ര പ്രധാൻ രാജി...

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...