ഡല്‍ഹി: പുതുവര്‍ഷ ആഘോഷത്തിന് പണം നല്‍കാത്തതി പേന്‍റെരില്‍ 73 കാരിയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം.
വീടിന്‍റെ താഴത്തേ നിലയിലാണ് 73കാരിയായ സതീഷ് ജോളി താമസിച്ചിരുന്നത്. ഒന്നാമത്തെ നിലയില്‍ മൂത്ത മകനാണ് താമസിക്കുന്നത്. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് മൂത്ത മകന്‍ കഴിയുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൂത്ത മകന്‍റെ മകനായ കരണ്‍ അമ്മൂമ്മയോട് പണം ആവശ്യപ്പെട്ടു. ഇവര്‍ പണം നല്‍കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ഇവരെ കൊന്നതിന് ശേഷം 18000 രൂപ മോഷ്ടിച്ച് കരണ്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.
ഞായറാഴ്ച രാവിലെ ഇവിടെ എത്തിയ മൂത്തമകനാണ് സംഭവം കണ്ടത്. മുറിയുടെ വാതില്‍ പൂട്ടിയതായി കണ്ട മൂത്തമകന്‍ സഹോദരനെ വിളിച്ച് അവിടെ അമ്മ വന്നോ എന്ന് ചോദിച്ചു. അവിടെ ഇല്ല എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് സഹോദരന്മാര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു സതീഷ് ജോളി. നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. തുടര്‍ന്ന്പോലീസിനെ വിവരമറിയിക്കുകയായിരുന്നു
വാടകയ്ക്ക് എടുത്ത ചുറ്റിക ഉപയോഗിച്ചാണ് കരണ്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിയാണ് കരണ്‍.