ശിവശങ്കറിന്‍റെ രോഗം വിദേശ യാത്രകള്‍ക്ക് തടസമായില്ലേ, കേസ് യുഎഇയുമായുള്ള ബന്ധത്തേയും ബാധിച്ചെന്ന് കസ്റ്റംസ്; ജാമ്യാപേക്ഷയില്‍ വിധി നാളെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കോടതിയില്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ 7 തവണ സ്വപ്നയുമൊത്ത് ശിവശങ്കര്‍ വിദേശയാത്ര നടത്തിയതായി കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. മുഴുവന്‍ ചെലവും വഹിച്ചത് താനാണെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുമുണ്ട്. ഗരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. 2015 മുതല്‍ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ വിദേശ യാത്രകള്‍ക്കൊന്നും രോഗം തടസമായില്ലേ എന്നും കസ്റ്റംസ് ചോദിച്ചു.

യാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു. ഒരു മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് യു എ ഇ എന്ന് കോടതി ഓര്‍ക്കണമെന്നും കസ്റ്റംസ് പറഞ്ഞു. യു എ ഇ യുമായുള്ള ബന്ധത്തെ പോലും ഈ കേസ് ബാധിച്ചുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. നാളെയാണ് ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി വിധി പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...