പന്തളം: യൂത്ത് ലീഗ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കെട്ട ആരോഗ്യ വകുപ്പിന്റെ നേതൃത്വം വഹിക്കുന്ന മന്ത്രി വീണാ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് പന്തളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാലുഖാൻ പ്ലാംതോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് ഖൈസ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് എം.എസ്. ബി.ആർ.മുൻസിപ്പൽ പ്രസിഡൻ്റ് മാലിക്ക് മുഹമ്മദ്, ജനറൽ സെക്രട്ടറി റഹീം പ്ലാമൂട്ടിൽ, കാസിം.എസ്, മൻസൂർ റാവുത്തർ, സൈനുദ്ദീൻ, അക്ബർ ബഷീർ, ആദിൽ സൈനുദ്ദീൻ, അസ്‌ലം കണ്ണങ്കോട്, അഷ്റഫ്, ആദിൽ ഏഴംകളും, റിയാദ് അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി.
യൂത്ത് ലീഗ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സമരാഗ്നി പ്രതിഷേധം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ടി.എം. ഹമീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. ഷെഫീക് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എം.എസ്.എഫ്. ജില്ലാ ജനറൽ സെക്രട്ടറി തൗഫീക് എം.കൊച്ചുപറമ്പിൽ സ്വാഗതം പറഞ്ഞു. ലീഗ് ജില്ലാ സെക്രട്ടറി കെ.പി. നൗഷാദ്, മുൻസിപ്പൽ ജനറൽ സെക്രട്ടറി എം. സിറാജ് പുത്തൻവീട്, വലഞ്ചുഴി സലാം, റമീസ് അബ്ദുൽ വഹാബ്, ആഷിക് കുലശേകരപതി, അൽ ത്വാഫ് മുഹമ്മദലി, തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് ലീഗ് റാന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വായ്പൂർ പ്രതിഷേധ യോഗം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ജാഫർ ഖാൻ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സലിം സാർ ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉനീസ് ഊട്ടു കുളം മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് ഫിറോസ് ഖാൻ, ഇസ്മയിൽ ചീനിയിൽ, ഫൈസൽ എം.എസ്, ഷാജി കാച്ചാനിൽ, നിഷാദ്, അസീസ് തുടങ്ങിയവർ സംസാരിച്ചു.