കോട്ടയം : പള്ളത്ത് വള്ളം മറിഞ്ഞ് യുവാവ് കായലില്‍ വീണു. നീണ്ടിശ്ശേരിയല്‍ രാജന്റെ മകന്‍ രതീഷിനെയാ (36)ണ് പഴുക്കാനില കായലില്‍ വീണ് കാണാതായത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വള്ളത്തില്‍ കടയില്‍ പോയതാണ് രതീഷ്. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.
പഴുക്കാനില കായലില്‍ ആറായിരംചിറ ഭാഗത്തുനിന്നും വീട്ടു സാധനങ്ങള്‍ വാങ്ങാനായി കരിമ്പുംകാല ഭാഗത്തേക്ക് വള്ളത്തില്‍ വന്ന രതീഷ് അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും ചിങ്ങവനം പോലിസും രതീഷിനായി തിരച്ചില്‍ തുടരുകയാണ്. രണ്ടുദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കായലില്‍ വെള്ളവും കൂടുതലാണ്.