പിറവം : ദുരൂഹസാഹചര്യത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ യുവാവിനെ കാണാതായി. പിറവം എക്സൈസ് കടവിനു സമീപത്ത് കുളിക്കടവിനോടു ചേര്‍ന്ന് റോഡരികില്‍ ബൈക്കും ഹെല്‍മറ്റും ചെരിപ്പും കണ്ടതിനെത്തുടര്‍ന്ന് ഇയാള്‍ പുഴയില്‍ ഇറങ്ങുകയോ ചാടുകയോ ചെയ്തെന്ന സംശയത്തില്‍ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തി. ബൈക്കിന്റെ നമ്പര്‍ തിരഞ്ഞുള്ള അന്വേഷണത്തില്‍ ഇലഞ്ഞി ആലുപുരം സ്വദേശി 24 വയസ്സുള്ള ജോഫിനെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞു. കോതമംഗലത്തുനിന്ന് സ്കൂബാ ടീമും സ്ഥലത്തെത്തി.
ദുരൂഹസാഹചര്യത്തില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ യുവാവിനെ കാണാതായി
RECENT NEWS
Advertisment