ലക്നൗ : പൊതുസ്ഥലത്ത് മൂത്രമൊഴിച്ചെന്ന പേരില്‍ 23കാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബഹ്റായിച് ജില്ലയില്‍ ഞാറാഴ്ചയാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖയിരി ദിക്കോളി ഗ്രാമത്തിലെ സുഹൈല്‍ എന്ന യുവാവിനാണ് ദാരുണാന്ത്യം. സ്വന്തം അമ്മാവന്റെ വീടിന് മുന്നിലെ വഴിയില്‍ മൂത്രമൊഴിച്ച സുഹൈലിനെ അയല്‍വാസികളായ റാം മൂരത്ത്, ആത്മാറാം, റാംപാല്‍, സനേഹി, മന്‍ജീത് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വടികള്‍ ഉപയോഗിച്ചാണ് സുഹൈലിനെ മര്‍ദ്ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. സുഹൈലിന്റെ അമ്മാവന്‍ ചിന്ദാറാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാം മൂരത്ത്, സനേഹി, മന്‍ജീത് എന്നീ പ്രതികളാണ് പിടിയിലായത്.