കോതമംഗലം : തൃക്കാരിയൂരിൽ കടയിലെത്തിയ യുവാവ് കടയുടമയായ സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു. മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി. കടയിലെത്തിയ യുവാവ് ആവശ്യപ്പെട്ട സാധനങ്ങൾ കടയുടമായ ശാന്ത എടുത്ത് കൊടുക്കുന്നതിനിടെ യുവാവ് മാല വലിച്ച് പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വീണുപോയ ശാന്ത ഒച്ച വെച്ചെങ്കിലും യുവാവ് ബൈക്കിൽ രക്ഷപെട്ടു. മാല പൊട്ടിച്ച യുവാവ് ഒരാഴ്ചയായി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചു.
സാധനങ്ങള്‍ എടുക്കുന്നതിനിടെ കടയുടമയുടെ മാല പൊട്ടിച്ച് യുവാവ്
RECENT NEWS
Advertisment



























