പാലക്കാട് : യുവാവ് കുത്തേറ്റ് മരിച്ചു. പൂക്കോട്ടുകാവ് കല്ലുവഴി കിണാശ്ശേരി കുണ്ടില്‍ വീട്ടില്‍ ദിലീപാണ് മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതി ശ്രീനു മോനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ കല്ലുവഴി സെന്ററില്‍ ബസ് കാത്തുനിന്ന ദിലീപിനെ ബൈക്കിലെത്തിയ ശ്രീനു മോന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ ദിലീപിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിലീപിന്റെ വയറിനും, കഴുത്തിലുമാണ് കുത്തേറ്റത്.