ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ, മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ലോക്‌നാഥ് ബെഹ്‌റ ജോലിക്കെത്തുന്നുണ്ടെന്നും അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഔദ്യോഗിക വിശദീകരണം നല്‍കി.

മാത്രമല്ല, ബെഹ്‌റ ഇന്ന് ഒഡിഷയിലേക്ക് പോകുന്നത് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമായതിനാലാണെന്നും കെഎംആര്‍എല്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്ന്, നാല് തീയതികളിലാണ് അഡ്മിനിസ്ട്രേറ്റീവ് അഭിമുഖം.

നേരത്തെ, മൂന്ന് ദിവസമായി ബെഹ്‌റ ഓഫീസിലെത്തുന്നില്ല എന്നും, അദ്ദേഹം അവധിയിലാണ് എന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തിനടുത്ത് ലോക്നാഥ് ബെഹറ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബെഹറ അവധിയില്‍ പ്രവേശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...