തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് പത്തനംതിട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമതിയും ചേര്‍ന്ന് സഞ്ചാരയോഗ്യമാക്കി. ഓണത്തിരക്കില്‍ നിരവധി ആളുകള്‍ കടന്നുപോകുന്ന റോഡ്‌ സഞ്ചാര യോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി നഗരസഭ ചെയർപേഴ്സൺ സിന്ധു അനിലിനോടും വാർഡ് കൗൺസിൽ ഫാത്തിമയോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്ന് പാറ വേസ്റ്റ് നിരത്തി ജെ.സി.ബി ഉപയോഗിച്ച് കുഴികൾ അടച്ച് റോഡ്‌ സഞ്ചാരയോഗ്യമാക്കുകയായിരുന്നു.

പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, വൈസ് ചെയർമാൻ സഗീർ, വാർഡ് കൗൺസിലർ ഫാത്തിമ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് അബു നവാസ് എം., ജനറൽ സെക്രട്ടറി കെ.സി.വർഗീസ്, ട്രഷറർ ഉല്ലാസ് പി., ഭാരവാഹികളായ അയ്യപ്പൻ ആർ., സുനിൽ വർഗീസ്, ജോർജ് വർഗീസ് അജന്ത, ഷാജഹാൻ എച്ച്. എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...