Saturday, July 5, 2025 2:33 pm

ഡല്‍ഹിയില്‍ യുവാവ് യാചകനെ കുത്തിക്കൊന്നു ; കൊലപാതകം ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യാചകനെ യുവാവ് ബിയർകുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തി. വടക്കുകിഴക്കൻ ഡല്‍ഹിയിലെ മാനസരോവർ പാർക്ക് ഏരിയയിൽ ആണ് സംഭവം. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയോടെയാണ് പോലീസ് വിവരം അറിയുന്നത്. ഉടനെ തന്നെ സ്ഥലത്തെത്തിയ പോലീസ് യാചകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടയാള്‍ ഒരു ഭിക്ഷക്കാരനാണെന്നും സമീപത്തെ ഫുട്പാത്തിലാണ് താമസിച്ച് വന്നിരുന്നതെന്നും പോലീസ് കണ്ടെത്തി.

അന്വേഷണത്തിൽ അശോക് നഗറിലെ താമസക്കാരനായ യുവാവാണ് രാത്രി 10.30 ഓടെ സ്ഥലത്തെത്തി പൊട്ടിയ ബിയർ കുപ്പികൊണ്ട് യാചകനെ കുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം ദൃക്സാക്ഷികളും സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിത് മീണ വ്യക്തമാക്കി. തന്‍റെ ഭാര്യക്ക് യാചകനുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ഇതിനെ ചൊല്ലി ഭാര്യയുമായി പ്രതി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് നിന്ന് ബിയർ കുപ്പി ഉൾപ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഭിക്ഷാടകൻ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...

കെറ്റാമെലൺ കേസിൽ പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്...

അടൂരില്‍ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി

0
അ​ടൂ​ർ :​ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി....