മലപ്പുറത്ത് ബസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം ; വയോധികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എടപ്പാൾ: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. പാലക്കാട് ജില്ലയിൽ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തിൽ പറമ്പിൽ ദിവാകരനാ(75)ണ് അറസ്റ്റിലായത്. ചങ്ങരംകുളം പോലീസാണ് പ്രതിയെ പിടികൂടിയത്. എടപ്പാൾ പട്ടാമ്പി റോഡിൽ ഓടുന്ന സ്വകാര്യ ബസ്സിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബസിന്‍റെ പിൻസീറ്റിലിരുന്ന് പെൺകുട്ടിയെ ഉപദ്രവിച്ച 75 കാരനെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

മുന്നിലെ സീറ്റിൽ ഇരുന്ന പെൺകുട്ടിയെ പിൻ സീറ്റിലിരുന്ന ദിവാകരൻ ഉപദ്രവിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന്, ബസ് നിർത്തി ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചങ്ങരംകുള പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പോക്‌സോ ചുമത്തി കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...