ചങ്ങായീസ് തട്ടുകടയിൽ യുവാക്കളുടെ അക്രമം ; ഉടമയുടെ തല തല്ലിപ്പൊളിച്ചു, ജീവനക്കാർക്കും മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമക്കും രണ്ട് ജീവനക്കാര്‍ക്കും പരുക്ക്. എലത്തൂര്‍ വെങ്ങാലിയിലെ ‘ചങ്ങായീസ് തട്ടുകട’ എന്ന ഹോട്ടലിലാണ് രാത്രി ഓടെ ആക്രമണമുണ്ടായത്. ഹോട്ടല്‍ ഉടമ എരഞ്ഞിക്കല്‍ സ്വദേശി കോലാടി തെക്കയില്‍ വീട്ടില്‍ ബൈജു(44), ജീവനക്കാരും അതിഥി തൊഴിലാളികളുമായ ആകാശ് (30), ചന്ദന്‍ (20) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മൂന്ന് പേരെയും കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമം നടത്തിയ സംഘം മൂന്നുപേരെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞെന്നും പരാതിയില്‍ പറയുന്നു. രാത്രിയില്‍ ജീപ്പിലെത്തിയ സംഘം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ജീവനക്കാരോട് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് കണ്ട് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ബൈജു പറഞ്ഞു. ബൈജുവിന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ചെവിക്കും പരുക്കേറ്റു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ആകാശ്, ചന്ദന്‍ എന്നിവര്‍ക്കും മുഖത്ത് തന്നെയാണ് പരുക്കേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...