കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം ലോഡ്ജിന് മുന്നില്‍ നിന്നയാളെ മര്‍ദിച്ച് വാച്ച് തട്ടിപ്പറിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ചേര്‍ത്തല എരമല്ലൂര്‍ പുളിയംപള്ളി സാംസണ് (20), ആലപ്പുഴ എഴുപുന്ന ചനയില്‍ ഹൗസ് എമില്‍ ആന്റണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 30നായിരുന്നു സംഭവം.
എറണാകുളം അസി. കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ വിപിന്‍ കുമാര്‍, കെ.എക്സ്. തോമസ്, എസ്.പി. ആനി, എസ്.സി.പി.ഒ അനീഷ്, സി.പി.ഒമാരായ ഇഗ്നേഷ്യസ്, ഇസ്ഹാഖ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.