21കാരനെ വടിവാളിന് വെട്ടിയ യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മദ്യലഹരിയിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കൾ റിമാന്റിൽ. തുറവൂർ കിണറ്റുകര വീട്ടിൽ യശ്വന്ത് വയസ്സ് (26) സമീപവാസി ഗോപകുമാർ (21) എന്നിവരെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരുവരുടേയും സുഹൃത്തായ അമൻ(21) നെ ഗോപകുമാറിന്റെ വീട്ടിൽ വെച്ച് മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തർക്കത്തെതുടർന്ന് വടിവാൾ കൊണ്ട് വെട്ടിയും കമ്പി വടി കൊണ്ട് അടിച്ചും ഇരുവരും ചേർന്ന് പരുക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ അമനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യാക്രമണത്തിൽ പ്രതികൾക്കും പരിക്കുണ്ട്. ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർചെയ്ത് പോലീസ് അന്വേഷണം നടത്തി വരവെ വളമംഗലം ഭാഗത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...