മംഗളൂറു: പത്തൊമ്പതു കാരനും സമപ്രായ കൂട്ടുകാരിയും സുള്ള്യയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐവനാടുവിലെ തിമ്മപ്പ ഗൗഢയുടെ മകന്‍ ദര്‍ശന്‍ ഗൗഢ, കല്‍കാജെയിലെ ശേഷപ്പയുടെ മകള്‍ ഇന്ദിര എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് വരാന്‍ ബസ്സ് കിട്ടാത്തതിനാല്‍ എന്ന് പറഞ്ഞാണ് ഇന്ദിരയുടെ രേഖകള്‍ അടിസ്ഥാനമാക്കി ലോഡ്ജില്‍ മുറിയെടുത്തത്.
ടാപ്പിംഗ് തൊഴിലാളിയായ ദര്‍ശന്‍ നേരത്തെ ഈ ലോഡ്ജില്‍ ജോലി ചെയ്തിരുന്നു. കൂട്ടുകാരോടൊപ്പം ടൂര്‍ പോവുന്നു എന്നാണ് ദര്‍ശന്‍ വീട്ടില്‍ പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. ദര്‍ശന്റെ അമ്മ ഇരുവരോടും ഫോണില്‍ സംസാരിച്ചിരുന്നു.
അതേസമയം ഇവര്‍ കമിതാക്കളായിരുന്നുവെന്നും വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.