യുവാവിനേയും കൂട്ടുകാരിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മംഗളൂറു: പത്തൊമ്പതു കാരനും സമപ്രായ കൂട്ടുകാരിയും സുള്ള്യയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഐവനാടുവിലെ തിമ്മപ്പ ഗൗഢയുടെ മകന്‍ ദര്‍ശന്‍ ഗൗഢ, കല്‍കാജെയിലെ ശേഷപ്പയുടെ മകള്‍ ഇന്ദിര എന്നിവരാണ് മരിച്ചത്.  നാട്ടിലേക്ക് വരാന്‍ ബസ്സ് കിട്ടാത്തതിനാല്‍ എന്ന് പറഞ്ഞാണ് ഇന്ദിരയുടെ രേഖകള്‍ അടിസ്ഥാനമാക്കി ലോഡ്ജില്‍ മുറിയെടുത്തത്.

ടാപ്പിംഗ് തൊഴിലാളിയായ ദര്‍ശന്‍ നേരത്തെ ഈ ലോഡ്ജില്‍ ജോലി ചെയ്തിരുന്നു. കൂട്ടുകാരോടൊപ്പം ടൂര്‍ പോവുന്നു എന്നാണ് ദര്‍ശന്‍ വീട്ടില്‍ പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. ദര്‍ശന്റെ അമ്മ ഇരുവരോടും ഫോണില്‍ സംസാരിച്ചിരുന്നു.

അതേസമയം ഇവര്‍ കമിതാക്കളായിരുന്നുവെന്നും വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നതായും ഇതാണ് ആത്മഹത്യയ്ക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...