സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകി ; എൽഡിഎഫ് ഇരുപതിൽ ഇരുപതും നേടും – എം.വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ഥാനാർത്ഥി നിർണയത്തിൽ യുവാക്കൾക്കാണ് പ്രാധിനിധ്യം നൽകിയതെന്നും ജില്ലാ സെക്രട്ടറിമാർ മത്സരിക്കുന്ന സ്ഥലങ്ങളിൽ പകരം ചുമതല നൽകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. എൽഡിഎഫ് ഇരുപതിൽ ഇരുപതും നേടും. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് കേരളത്തിൽ ആരെങ്കിലും വിശ്വസിക്കുമോ?. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം. അതിനായി ഓരോ സംസ്ഥാനത്തിന്റെയും സവിശേഷത അനുസരിച്ചു ബിജെപി വിരുദ്ധ വോട്ടുകൾ കൂട്ടിചേർക്കും.

ഇന്ത്യ മുന്നണി പരസ്പരം സഹകരിച്ചു ഈ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകൾ രാജ്യത്തു വളർന്ന് വരുന്നു എന്നത് ആശ്വാസകരമാണ്. കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയല്ല ഇന്ത്യയുടെ രാഷ്ട്രീയ ചക്രം തിരിയുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ചാൽ ഇന്ത്യ മുന്നണിക്ക് സാധ്യതയുണ്ട്. ബിജെപിക്ക് ഇപ്പോഴും ഹിന്ദുത്വ അജണ്ടയാണ്. അയോദ്ധ്യ ക്ഷേത്രത്തിന്റെ ഓളത്തിൽ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതനിരപേക്ഷ വിഷയത്തിൽ കോൺഗ്രസിന് ചാഞ്ചാട്ടമാണ്. ഏതു പ്രതിസന്ധിയിലും ഉലയാതെ നിൽക്കുന്ന മതനിരപേക്ഷതയാണ് ഇടതു പക്ഷത്തിന്റെ ഗ്യാരണ്ടി. അതിനുതകുന്ന കരുത്തരായ സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നത്.

പാർട്ടിയുടെ എല്ലാ തലങ്ങളിലും ചർച്ച നടന്നു. എല്ലാവരും പാർട്ടി ചിഹ്നത്തിലാകും മത്സരിക്കുക. ആലത്തൂരിൽ ക്യാബിനറ്റ് അംഗത്തെ മത്സരിപ്പിക്കാൻ കാരണങ്ങളുണ്ട്. ലീഗിന്റെ മുസ്ലീം ലീഗ് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ലീഗ് എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് അവർ വ്യക്തത വരുത്തട്ടെ. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഏതു നേതാവ് പ്രധാനമന്ത്രി ആകുമെന്ന് പിന്നീട് തീരുമാനിക്കും വടകരയിൽ ഒരു തിരിച്ചടിയും ഉണ്ടാകില്ല. അതിശക്തമായ മത്സരം നടക്കും. ഒരു രാഷ്ട്രീയ നേതാവിനും പ്രയോഗിക്കാൻ ഇട വരാത്ത ഭാഷ ഉപയോഗിക്കേണ്ട അവസ്ഥയാണ് കെ സുധാകരൻ. ടി പി കേസ് വിധി തിരഞ്ഞെടുപ്പിൽ പ്രശ്നം ആകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...