Monday, June 3, 2024 8:50 pm

യൂട്യൂബ് ചാനലുകള്‍ സമൂഹത്തിനു ശല്യം ; ആളെക്കൂട്ടാന്‍ വേണ്ടി അപകീര്‍ത്തി പരത്തുന്നു ; വിമര്‍ശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പല യൂട്യൂബ് ചാനലുകളും വരിക്കാരെ കൂട്ടാന്‍ വേണ്ടി മനപ്പൂര്‍വം മറ്റുള്ളവര്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ചാനലുകള്‍ സമൂഹത്തിനു ശല്യമാണെന്ന് ജസ്റ്റിസ് കെ കുമരേഷ് ബാബു പറഞ്ഞു. അപകീര്‍ത്തി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബ് ചാനല്‍ നടത്തുന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. കേസിന് ആസ്പദമായ സംഭാഷണത്തെ ഇന്റര്‍വ്യൂ എന്നു വിളിക്കാമോയെന്ന് കോടതി ചോദിച്ചു. ഇതിനെയാണോ നിങ്ങള്‍ ഇന്റര്‍വ്യൂ എന്നു വിളിക്കുന്നത്? അപകീര്‍ത്തികരമായ ഉത്തരങ്ങള്‍ വരുമെന്ന് അറിഞ്ഞുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്? കോടതി ചോദിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. യൂട്യൂബര്‍ സവുക്കു ശങ്കറുമായി നടത്തിയ ഇന്റര്‍വ്യൂവിനെത്തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ്, യൂട്യൂബര്‍ ജി ഫെലിക്‌സ് ജെറാള്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്റര്‍വ്യൂവില്‍ സവുക്കു ശങ്കര്‍ വനിതാ പോലീസിനെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഒട്ടേറെ പരാതികള്‍ വന്നതിനെത്തുടര്‍ന്ന് ശങ്കറിനും ഫെലിക്‌സ് ജെറാള്‍ഡിനുമെതിരെ പോലീസ് കേസെടുത്തു. ഐപിസി, സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തി തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശങ്കര്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തി

0
പത്തനംതിട്ട : വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണം ഏർപ്പെടുത്തി പോലീസ്. പത്തനംതിട്ടയിൽ നിന്നും...

കഥക് നൃത്തത്തിൽ ജയ്പൂർ ഖരാനയുടെ താളം

0
തൃശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്ര സന്നിധിയിൽ...

‘9 മണിയോടെ ആദ്യ ഫല സൂചനകൾ, ഒരുക്കങ്ങൾ പൂർണം’- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണൽ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ...