ചെന്നൈ : തമിഴ്‌നാട് നിയമസഭാ സമ്മേളന വേദിക്കു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ചെന്നൈ സ്വദേശി ആറുമുഖന്‍ എന്നയാളാണ് മണ്ണണ്ണ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം.
കോവിഡ് കണക്കിലെടുത്ത് നിയസഭാ സമ്മേളനം ചെപ്പോക്കിലെ കലൈവാണര്‍ ഓഡിറ്റോറിയത്തിലാണ് ചേരുന്നത്. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ പവലിയന് മുന്നിലാണ് യുവാവ് മണ്ണണ്ണയുമായി എത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.