റഷ്യ : യൂറി ബോറിസോവ് റഷ്യയുടെ പുതിയ ബഹിരാകാശ കോര്‍പ്പറേഷന്‍ മേധാവിയായി ചുമതലയേല്‍ക്കും. ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൻറെ തലപ്പത്തു നിന്നും ദിമിത്രി റോഗോസിനെ ഒഴിവാക്കി. നേരത്തെ കോർപ്പറേഷൻ്റെ ഫയർബ്രാൻഡ് മേധാവി എന്ന് അറിയപ്പെടുന്ന ദിമിത്രി റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ സംസാരിച്ചിരുന്നു. കൂടാതെ പാശ്ചാത്യ വിരുദ്ധ പ്രസ്താവനകളും നടത്തി. ഇതിന് പിന്നാലെയാണ് മാറ്റം.
മോസ്‌കോയ്‌ക്കെതിരായ ഉപരോധം നീക്കിയില്ലെങ്കില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും (ഐഎസ്‌എസ്) മറ്റ് സംയുക്ത പദ്ധതികളിലും പാശ്ചാത്യ പങ്കാളികളുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. റോഗോസിന്‍ 2018 മുതല്‍ റോസ്‌കോസ്‌മോസിന്റെ തലവനായി സേവനമനുഷ്ഠിക്കുകയാണ്.