ആലപ്പുഴ : കായംകുളത്ത് സിപിഎം-ഡിവൈഎഫ്‌ഐ സംഘടിത ആക്രമണത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. ആക്രമണത്തില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദേവികുളങ്ങരയില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.
പുതുപ്പള്ളി വടക്ക് ഇടിയ്ക്കാത്തറയില്‍ അനു പ്രസാദ്, ഭാര്യ മോനിഷ, 6 മാസം പ്രായമുള്ള കൈക്കുഞ്ഞ്, സഹോദരന്‍ മനു പ്രസാദ്, ഇവരുടെ പിതാവ് പ്രസാദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഒപ്പം വാഹനങ്ങളും വീടും അക്രമി സംഘം അടിച്ചു തകര്‍ത്തു. പരിക്കേറ്റവരെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് ആശുപത്രിയില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം പരിക്കേറ്റവരെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് പിടികൂടി. കൈക്കോടാലി, ഇരുമ്പ് പെപ്പ്, വടിവാള്‍ തുടങ്ങിയ ആയുധങ്ങളും ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം ഉണ്ടാകുന്നത്.