പത്തനംതിട്ട : പിണറായി ഭരണത്തിൽ കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരാണെന്നു പറഞ്ഞ് അധികാരത്തിൽ എത്തിയ പിണറായി സർക്കാരിലെ വനിതാ എംഎഎയെ ആയ വീണാ ജോർജ് അവരുടെ മണ്ഡലത്തിൽ കോവിഡ് ബാധിച്ച ഒരു ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായിട്ടും ഒരു പ്രസ്താവനപോലും ഇറക്കാൻ തയ്യാറായില്ല എന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴപറഞ്ഞു. എംഎൽഎ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും കുടുംബത്തിന് വേണ്ട സഹായം നൽകാൻ എംഎൽഎ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണാ ജോർജ് എംഎൽഎ യുടെ ഓഫീസിലേക്ക് യുവമോർച്ചയുടെ നേത്രുത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ ഹരീഷ് അധ്യക്ഷത വഹിച്ചു. ബിജെപി അറുന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ആർ നിതീഷ്, ബിജെപി ആറന്മുള മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, യുവമോർച്ച ജില്ലാ സെക്രട്ടറിമാരയ ശരത് പന്തളം, അഖിൽ വർഗീസ്, യുവമോർച്ച ആറന്മുള മണ്ഡലം പ്രസിഡന്റ് വിബിൻ വാസുദേവ്, ഉപാധ്യക്ഷൻ ശ്യം ശിവപുരം എന്നിവർ പ്രസംഗിച്ചു.