ഇളയമകളെ പാക് പ്രഥമവനിതയാക്കാൻ ഒരുങ്ങി സർദാരി

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ് : തന്റെ ഇളയമകൾ അസീഫ ഭൂട്ടോയെ (31) പാകിസ്താന്റെ പ്രഥമവനിതയാക്കാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി തീരുമാനിച്ചതായി റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ ഭാര്യയാണ് സാധാരണ പ്രഥമവനിതയാകുക. എന്നാൽ, ഭാര്യ ബേനസീർ ഭൂട്ടോ 2007-ൽ കൊല്ലപ്പെട്ടശേഷം സർദാരി വിവാഹം കഴിച്ചിട്ടില്ല. 2008-2013 കാലത്ത് സർദാരി പ്രസിഡന്റായിരുന്നപ്പോൾ പ്രഥമവനിതാ പദത്തിൽ ആരുമുണ്ടായിരുന്നില്ല. ഇത്തവണ പതിവിനു വിരുദ്ധമായി മകളെ പ്രഥവനിതയാക്കുകയാണ് സർദാരി. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ആസീഫ സർദാരിക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ പി.പി.പി.യുടെ പ്രചാരണത്തിലും അവർ സജീവമായിരുന്നു.

ഭാര്യക്കുപകരം മറ്റുള്ളവർ പ്രഥമവനിതകളായ സംഭവം യു.എസിലുണ്ട്. വിഭാര്യനായിരുന്ന യു.എസ്. മുൻ പ്രസിഡന്റ് ആൻഡ്രൂ ജാക്സൺ അനന്തരവൾ എമിലി ഡോണെൽസണിനോട് പ്രഥവനിതയുടെ ചുമതല വഹിക്കാൻ പറഞ്ഞിട്ടുണ്ട്. ചെസ്റ്റർ ആർതർ, ഗ്രോവർ ക്ലീവ്‌ലൻഡ് എന്നീ മുൻ യു.എസ്. പ്രസിഡന്റുമാർ സഹോദരിമാരെയാണ് പ്രഥമവനിതയുടെ ചുമതലയേൽപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...