സീബ്രാവരകൾ മാഞ്ഞു ; പക്ഷേ റോഡിലെ വരകൾ തെറ്റിച്ചാൽ പെറ്റി അങ്ങ് വീട്ടിലെത്തും

For full experience, Download our mobile application:
Get it on Google Play

അടൂർ : റോഡിലെ വരകൾ തെറ്റിച്ചാൽ പെറ്റി വീട്ടിൽവരുമെന്ന് ഉറപ്പാണ്. പക്ഷേ മാഞ്ഞു തുടങ്ങിയ വരകൾ തെളിച്ചുവരയ്ക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നിലവിലെ പ്രശ്നം. അടൂർ ബൈപ്പാസ്, എം.സി.റോഡിൽ നെല്ലിമൂട്ടിൽപ്പടി മുതൽ ഏനാത്തുവരെയുള്ള മിക്കയിടത്തും വെള്ള വരകളും മഞ്ഞവരകളും മാഞ്ഞും തെളിച്ചം കുറഞ്ഞു കിടക്കുകയാണ്. പലയിടത്തെയും സീബ്രാവരകളും മാഞ്ഞു. ഏറ്റവും തിരക്കുള്ള അടൂർ കെ.എസ്.ആർ.ടി.സി. ജംഗ്ഷനിലെ സീബ്രാവര പകുതിയും മാഞ്ഞു. അടൂർ വൈദ്യുതിഭവന് മുൻപിലെ സീബ്രാവരയും മാഞ്ഞ അവസ്ഥയിലാണ്. വരകൾ തെറ്റിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് പിഴ ചുമത്താൻ പോലീസ് മിക്കയിടത്തും ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വരകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാൻ പോലീസോ ബന്ധപ്പെട്ടവരോ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....