തിരുവനന്തപുരം : സിക്ക വൈറസ് സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് കൂടിക്കാഴ്ച. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കര്‍മ്മപദ്ധതി കേന്ദ്രസംഘം വിലയിരുത്തും. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം ഡി.എം.ഒ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.
സിക്ക വൈറസ് : കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തും
RECENT NEWS
Advertisment