കോട്ടയം: നഗരത്തില്‍ ഒരു വിഭാഗം സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്. ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം. ഇന്ന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഒരു വിഭാഗം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുന്നില്ല. സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുന്നത്. ഇന്നലെ ഡെലിവറി തൊഴിലാളികള്‍ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ സൊമാറ്റോ അധികൃതരുമായി നടത്തിയ ചർച്ച അലസിയിരുന്നു. ഇതോടെയാണ് തൊഴിലാളികളുടെ സൂചനാസമരം പ്രഖ്യാപിച്ചത്. കിലോമീറ്ററിന് നിലവിൽ ആറ് രൂപയാണ് ലഭിക്കുന്നത്. ഇത് പത്തായി
ദിവസം മുഴുവൻ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
നിലവിൽ 14 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്ന ഇൻസെന്റീവ് ഒന്‍പത് മണിക്കൂറായി കുറയ്ക്കണമെന്നും ആവശ്യമുണ്ട്. രാവിലെ ആറു മുതൽ രാത്രി 12 വരെയാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ തുടർന്ന് കോട്ടയം നഗരമേഖലയിൽ ഓൺലൈൻ ഭക്ഷണ വിതരണം തടസപ്പെട്ടിരിക്കുകയാണ്. സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കമ്പനി ജീവനക്കാര്‍ക്ക് പ്രത്യേക ഇിന്‍സെന്‍റീവ് പ്രഖ്യാപിച്ചത്. ഇന്ന് 17 ഓർഡർ തികയ്ക്കുന്നവർക്ക് 650 രൂപ ഇൻസെന്റീവ് നൽകുമെന്നാണ് അറിയിച്ചത്. അതേസമയം, ഇന്നുമാത്രം ഇൻസെന്റീവ് ഇരട്ടിയാക്കിയത് സമരം പൊളിക്കാനാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































