പത്തനംതിട്ട : ജില്ലയിലെ വിവിധ സ്‌കൂളിൽ നിന്ന് പ്ലസ് വൺ പരീക്ഷയിൽ സുവോളജിക്ക് ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് പ്രോത്സാഹനവും തുടർ പരിശീലനവും നൽകുന്നതിന് പദ്ധതി തയാറാക്കിയതായി ജില്ലാ ഹയർസെക്കൻഡറി സുവോളജി ടീച്ചർ അസോസിയേഷൻ. ജില്ലാ ഹയർസെക്കൻഡറി സുവോളജി ടീച്ചർ അസോസിയേഷൻ വാർഷിക സമ്മേളനത്തിലാക്ക് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യ രക്ഷാധികാരി കെ.വൈ.സത്യജിത് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിനു ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ റിട്ടയർ ചെയ്യുന്ന അദ്ധ്യാപകരായ മത്തായി ചാക്കോ (പ്രിൻസിപ്പൽ, സെന്റ് തോമസ് എച്ച്.എസ്.എസ്.കോഴഞ്ചേരി), വിജയലക്ഷ്മി (എൻ.എസ്.എസ് എച്ച്.എസ്.എസ് തടിയൂർ)എന്നിവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് കുമാർ, ഡോ.സൂസി മാത്യു, ശാന്തി വർഗീസ്, പ്രിൻസ്.ബി, ശ്യാമള.പി.കെ, വിൽസൻ.ജെ, കലാഭായി എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി കോഴ്സ് ആരംഭിച്ചതു മുതൽ ജില്ലയിൽ സേവനമനുഷ്ഠിച്ച അദ്ധ്യാപകരുടെ ആൽബവും ശസ്ത്ര സാഹിത്യരചനകളും പ്രസിദ്ധീകരിക്കുവാൻ യോഗം തീരുമാനിച്ചു.