ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പിങ്ക് പൊലീസ് ബൂത്തിന് പുറത്ത് 22 വയസ്സുകാരൻ രക്തം വാര്‍ന്ന് മരിച്ചു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ നിന്നുള്ള രാജ്കുമാര്‍ എന്നയാളാണ് മരണപ്പെട്ടത്. ജൂലൈ 12 നായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറുമായി 20 രൂപ യാത്രാ കൂലിയെ ചൊല്ലി തര്‍ക്കമുണ്ടായതാണ് ദാരുണ സംഭവത്തിൻ്റെ തുടക്കം. തര്‍ക്കം രൂക്ഷമായതോടെ രാജ്കുമാര്‍ സഹായം തേടി അടുത്തുള്ള പിങ്ക് പൊലീസ് ബൂത്തിലേക്ക് ഓടി. ഇതിനിടെ ഇയാളുടെ കൈ ഗ്ലാസില്‍ ഇടിക്കുകയും സാരമായി പരുക്കേല്‍ക്കുകയുമായിരുന്നു.
രക്തം വാർന്ന് കിടന്നിട്ടും ആരും രക്ഷിച്ചില്ല; പൊലീസ് ബൂത്തിന് മുന്നിൽ യുവാവിന് ദാരുണാന്ത്യം
RECENT NEWS
Advertisment



























