150 കോടിയുടെ സ്വത്തിനായി പിതാവിന്റെ ജീവനെടുത്തു ; മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്:സ്വത്തിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ മകന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 52-കാരനായ ഹരിഓം ചൗധരിയെയാണ് 32-കാരനായ നിഖില്‍ കൊലപ്പെടുത്തിയത്.മദ്യപിച്ച് വീട്ടിലെത്തിയ ശേഷം നിഖില്‍ പിതാവ് ഹരിഓം ചൗധരിയുമായി തര്‍ക്കിക്കുകയും പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയുമായിരുന്നു.

പിതാവിന് നേരെ നിരവധി തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ശേഷം ഓടി രക്ഷപ്പെട്ടു. ഹരിഓം ചൗധരിക്ക് മോദിനഗറില്‍ ഏകദേശം 75 ഏക്കറോളം ഭൂമിയും കച്ചവടസ്ഥാപനങ്ങളും സ്വത്തുക്കളും ഉള്‍പ്പെടെ സ്വന്തമായി ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുടുംബത്തിന്റെ ആസ്തി ഏകദേശം 150 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കുകള്‍.കുടുംബത്തിന്റെ സ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
നിഖിലിന് കടകളും ഏകദേശം 25 ഏക്കറോളം ഭൂമിയും നല്‍കിയിരുന്നുവെന്നും ബാക്കിയുള്ള സ്വത്ത് കൂടി തന്റെ പേരിലേക്ക് മാറ്റണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തിന്റെ സ്വത്ത് വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.നിഖിലിന് കടകളും ഏകദേശം 25 ഏക്കറോളം ഭൂമിയും നല്‍കിയിരുന്നുവെന്നും ബാക്കിയുള്ള സ്വത്ത് കൂടി തന്റെ പേരിലേക്ക് മാറ്റണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മദ്യപാനിയായതിനാല്‍ സ്വത്തുക്കള്‍ നശിപ്പിക്കുമെന്ന് ഭയന്ന് പരിഓം അതിന് മുതിര്‍ന്നില്ല. മദ്യപിച്ച് വീട്ടിലേക്കെത്തിയ മകനെ ഹരിഓം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വഴക്കിനിടെ നിഖില്‍ പിതാവിന് നേരെ വെടിയുതിര്‍ത്തു. ഹരിഓമിന്റെ മുഖത്തും നെഞ്ചിലും വയറിലും വെടിയേറ്റ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...