പെട്രോൾ യുഗം മാറുന്നു ; നൂറ് ശതമാനം എഥനോൾ ഇന്ധനമാക്കാൻ കേന്ദ്രത്തിന്റെ നീക്കം

For full experience, Download our mobile application:
Get it on Google Play

ഡൽഹി, : വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഇന്ധന നയത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.. നിലവിലെ ഇ20 ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഇ85, ഇ100 എന്നീ ഉയർന്ന തോതിലുള്ള എഥനോൾ മിശ്രിതങ്ങൾ അവതരിപ്പിക്കാൻ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന എഥനോളിലേക്ക് മാറുന്നത് വലിയ സാമ്പത്തിക നേട്ടം നൽകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

പൂർണ്ണമായും എഥനോളിൽ പ്രവർത്തിക്കുന്ന ഫ്‌ലെക്‌സ് ഫ്യൂവൽ വാഹനങ്ങളുടെ (FFVs) വാണിജ്യ ഉൽപ്പാദനം യാഥാർത്ഥ്യമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉയർന്ന അളവിൽ എഥനോൾ ഉപയോഗിക്കുന്ന ബ്രസീൽ മാതൃക ഇന്ത്യയും പഠിച്ചുവരികയാണ്. ഇതിനായി പുതിയ ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്യാനും പെട്രോൾ പമ്പുകളിൽ പ്രത്യേക ഡിസ്‌പെൻസറുകൾ സ്ഥാപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഏപ്രിൽ 2025 മുതൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും കുറഞ്ഞത് ഇ20 ഇന്ധനത്തിനെങ്കിലും അനുയോജ്യമായിരിക്കണമെന്ന കർശന നിർദ്ദേശവും ഇതിന്റെ ഭാഗമായി നൽകിയിട്ടുണ്ട്.

ഉയർന്ന എഥനോൾ മിശ്രിതം വാഹനങ്ങളുടെ മൈലേജിനെയും പഴയ എൻജിനുകളുടെ കാര്യക്ഷമതയെയും ബാധിക്കുമെന്ന ആശങ്കയും വിദഗ്ധർ ഉയർത്തുന്നുണ്ട്. 2023-ന് മുൻപ് നിർമ്മിച്ച പല വാഹനങ്ങളും ഇ10 ഇന്ധനത്തിന് അനുയോജ്യമായവയാണ് എന്നതിനാൽ അവയിൽ ഉയർന്ന മിശ്രിതം ഉപയോഗിക്കുന്നത് സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത്തരം ഇന്ധനങ്ങളുടെ മൈലേജ് കുറവ് പരിഹരിക്കാൻ നികുതി ഇളവ് നൽകണമെന്ന് വാഹന നിർമ്മാതാക്കളുടെ സംഘടനയായ സിയാം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് കൂടി അഭിപ്രായം തേടിയ ശേഷമാകും ഈ പുതിയ ഇന്ധന നയത്തിൽ അന്തിമ തീരുമാനമെടുക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മകളുടെ വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ ഇറങ്ങിയതിന് പിന്നാലെ കാണാതായി ; റിട്ട. അധ്യാപകനെ കണ്ടെത്തി

0
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ റിട്ടയേര്‍ഡ് അധ്യാപകനെ കര്‍ണാടകയിലെ ഉടുപ്പിയില്‍ കണ്ടെത്തി....

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു ; അധ്യാപകൻ അറസ്റ്റിൽ

0
ബെംഗളൂരു: ദേവനഹള്ളിയിൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഫിസിക്കൽ...

13 കാരിയുടെ വ്യാജ പോക്സോ പരാതി ; കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

0
പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക്...

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന : സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും...

0
പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന...