അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ്. ഇറാൻ-അമേരിക്ക യുദ്ധത്തിലും ചർച്ച ആവശ്യപ്പെടും. മണ്ഡല പുനർനിർണയമടക്കമുള്ള കേന്ദ്ര ബില്ലുകളെ എതിർക്കാനും ഇന്ന് ചേർന്ന കോൺഗ്രസ് സ്ട്രാറ്റജി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. മണ്ഡല പുനർനിർണയത്തിൽ സർവകകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു.അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ മോഷണം പോയ തുക കുറച്ച് കാണിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. അന്വേഷണത്തിൽ 80 ലക്ഷം രൂപ മാത്രമാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നത്.

കേസിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് കൊള്ളയിൽ ആരോപണം വീണ്ടും കനക്കുന്നത്. കാണിക്കയിൽ നിന്ന് നഷ്ടമായത് ഏഴ് കോടിയിലേറെ രൂപയാണെന്നും എസ്ഐടി പ്രാഥമിക റിപ്പോർട്ടിലുണ്ട്.എന്നാൽ 80 ലക്ഷം രൂപ മാത്രമാണ് എസ്ഐടിക്ക് പിടികൂടാനായത്. പ്രതികൾ നടത്തിയ അനധികൃത ആസ്തി സമ്പാദനത്തിൽ അന്വേഷണം നടത്തിയെങ്കിലും എസ്ഐടി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടിനൽകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും. എസ്ഐടിയുടെ അന്തിമ റിപ്പോർട്ടിന് ശേഷമായിരിക്കും തുടർ നടപടികൾ. ഇതിനിടെയാണ് വിഷയം പാർലമെന്‍റിൽ ഉന്നയിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.