ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതൽ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ സമ്മാനമായി നൽകും. വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ വകയിരുത്തും. ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം ചെന്നൈയിലെ കോളേജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വിജയ് ‘ലഹരിമുക്ത തമിഴ്നാട്’ എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിന് സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, യുവാക്കൾ എന്നിവരടങ്ങുന്ന കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പരിപാടിയിൽവെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തിരുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന ലഹരിവിരുദ്ധ ബോധവൽകരണ ഓട്ടത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാലിൽ ഗുരുതര പരിക്ക് , രണ്ടാഴ്ചയായിട്ടും കാട്ടാനയെ തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

0
ഇടുക്കി: മാങ്കുളം ആനക്കുളത്ത് വാലിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക്...

കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബൃന്ദ കാരാട്ട്

0
ഡൽഹി: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ...

സനീഷ് കുമാര്‍ എംഎൽഎക്കെതിരായ കൈക്കൂലിക്കേസ് ; പരാതിക്കാരന് വധഭീഷണി

0
തൃശൂര്‍ : ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരായ കൈക്കൂലി കേസിൽ...

അലിപേ പ്ലസുമായി യു പി ഐ തത്കാലം ബന്ധിപ്പിക്കില്ല ; ചർച്ച നിർത്തിവെച്ച്...

0
മുംബൈ : ഇന്ത്യയുടെ അതിവേഗ പണമിടപാട് സേവനമായ യുപിഐയും ചൈനയുടെ പണമിടപാട്...