7,623 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; മുൻ റിലയൻസ് ഫിനാൻസ് സി.ഇ.ഓമാരെ അറസ്റ്റ് ചെയ്ത് കേന്ദ്ര ഏജൻസി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു. റിലയന്‍സ് കൊമേഴ്‌സല്‍ ഫിനാന്‍സ് ലിമിറ്റഡ് (RCFL) , റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (RHFL) എന്നീ കമ്പനികളുടെ മുന്‍ സിഇഒമാരാണ് അറസ്റ്റിലായത്. വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 7,623 കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ആരോപണം.ദേവംഗ് മോദി, രവീന്ദ്ര സുധല്‍ക്കര്‍ എന്നിവര്‍ക്കെതിരെ രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍സിഎഫ്എല്‍ കേസില്‍ 13 പൊതുമേഖലാ ബാങ്കുകള്‍ക്ക് 4097 കോടി രൂപയുടെയും അര്‍എച്ച്എഫ്എല്‍ കേസില്‍ 10 പൊതുമേഖലാ ബാങ്കുകള്‍ക്ക് 3526 കോടി രൂപയുടെയും നഷ്ടം ഇവര്‍ ഉണ്ടാക്കി എന്നാണ് സിബിഐ പറയുന്നത്.

ഏപ്രില്‍ 2017നും ഡിസംബര്‍ 2018നും ഇടയിലുള്ള കാലത്താണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. രണ്ട് പ്രതികളും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പകള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ക്കും വിരുദ്ധമായി കമ്പനികള്‍ക്ക് വായ്പകള്‍ എടുക്കാന്‍ അനുമതി നല്‍കി എന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ആര്‍സിഎഫ്എല്ലും ആര്‍എച്ച്എഫ്എല്ലും കടമെടുത്ത പണം ഇവര്‍ മറ്റ് റിലയന്‍സ് സ്ഥാപനങ്ങളിലേക്ക് വകമാറ്റി പണം തട്ടിയെന്നാണ് ആരോപണം. അതേസമയം തങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ വിവിധ റിലയന്‍സ് സ്ഥാപനങ്ങള്‍ക്കെതിരായി പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഏഴ് എഫ്‌ഐആറുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ചേര്‍ത്ത 16 പേരെ സിബിഐ അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...