നാലുവയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

രാജ്‌കോട്ട്: ഗുജറാത്തിൽ നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ 42-കാരിയായ അധ്യാപികയ്ക്ക് എതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ വേദനയുള്ളതായി കുട്ടി അമ്മയോട് പറഞ്ഞിരുന്നു, തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പരിക്ക് മൂലം അണുബാധ കണ്ടെത്തി. ഇങ്ങനെയാണ് സംഭവം നടന്നവിവരം അമ്മയും അറിയുന്നത്.

ഇപ്പോള്‍ ആശയവിനിമയം നടത്താവുന്ന സ്ഥിതിയില്‍ അല്ല കുട്ടിയുള്ളതെന്നും കൗണ്‍സലിങ് ആവശ്യമായി വന്നേക്കുമെന്നും പോലീസ് പ്രതികരിച്ചു. അതേസമയം പേന ഉപയോഗിച്ച് സ്വകാര്യ പരിക്കേല്‍പ്പിക്കുകയായിരുന്നോ അതോ കൈ ഉപയോഗിച്ച് അടിക്കുകയായിരുന്നോ എന്നതില്‍ വ്യക്തതയില്ല.അതേസമയം തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ അധ്യാപിക നിഷേധിച്ചു. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സിസിടിവി ദൃശ്യങ്ങള്‍ സ്‌കൂളും പങ്കുവെച്ചിരുന്നു. സംഭവത്തില്‍ പ്രതിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....