ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന് സൂചന നല്‍കി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ‘നമുക്ക് വളരെ നല്ല വാര്‍ത്തകള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു, ഗാസയില്‍ വലിയ പുരോഗതിയുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുന്നു’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, എന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫ്, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണെന്ന് തന്നോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലും ഇറാനും തമ്മിലുള്ള 12 നാള്‍നീണ്ട യുദ്ധം അവസാനിപ്പിച്ചതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ ഗാസ സംബന്ധിച്ച പ്രതികരണം.

ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാറിനും ബന്ദി മോചനത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ മധ്യസ്ഥര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഹമാസും പ്രതികരിച്ചു. എന്നാല്‍ ഇസ്രയേലുമായി തങ്ങളുടെ ചര്‍ച്ച സ്തംഭനാവസ്ഥയിലാണെന്ന് ഹമാസ് പ്രതിനിധി പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചമാത്രം ഗാസയിലുടനീളം നടന്ന ഇസ്രയേലി ആക്രമണങ്ങളില്‍ കുറഞ്ഞത് 45 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും, സഹായം തേടിയെത്തിയ ചിലരും ഇതില്‍ ഉള്‍പ്പെടുന്നതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൊവ്വാഴ്ച ഹമാസ് നടത്തിയ ബോംബ് ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി പ്രതിരോധസേനയും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...