0484 എയ്റോ ലോഞ്ചിലെ അതിഥി മുറികൾ പ്രവ‍ർത്തനസജ്ജമായി, കുറഞ്ഞ ചെലവിൽ ബുക്ക് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലുള്ള 0484 എയ്റോ ലോഞ്ചിലെ അതിഥി മുറികൾ പ്രവ‍ർത്തനസജ്ജമായി. നാളെ മുതൽ യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ മുറികൾ ലഭ്യമാകും. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാം. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണ് കൊച്ചി വിമാനത്താവളത്തിലേത്. ഗസ്റ്റ് റൂമുകളും കോൺഫറൻസ് ഹാളും ജിമ്മും സ്പായും അടക്കം നൂതന സൗകര്യങ്ങളോട് കൂടി ലോഞ്ചിതാ ഒരുങ്ങി കഴിഞ്ഞു. വിമാനത്താവളത്തിനുള്ളിൽ എന്നാൽ സെക്യൂരിറ്റി ഹോൾഡ് ഏരിയക്ക് പുറത്ത് ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.

കുറഞ്ഞ ചിലവിൽ ആഡംബര സൗകര്യം എന്ന ആശയത്തിലൂന്നി സിയാൽ നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലെത്തിയാൽ സൗന്ദര്യവും സൗകര്യങ്ങളും ഒരേ അളവിലുണ്ട്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോ – വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നു വേണ്ട യാത്രക്കാർക്കും സന്ദർശകർക്കും ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ആസ്വദിക്കാം. ചുറ്റും കേരള തനിമ വിളിച്ചോതുന്ന കലാ സൃഷ്ടികളുമുണ്ട്. 0484-3053484, 7306432642, 7306432643 എന്നീ നമ്പറുകളിൽ വിളിച്ചോ [email protected] എന്ന ഇ മെയിലിലോ ബുക്ക് ചെയ്യാം. www.0484aerolounge.com എന്ന വെബ്സൈറ്റിൽ നിന്ന് കൂുതൽ വിവരങ്ങൾ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

0
ഡൽഹി: വരാനിരിക്കുന്ന സെന്‍സസിനായുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു....

സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെ വൈദ്യുതി തൂൺ ദേഹത്തേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂർ: വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു. കണ്ണൂർ...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

കേന്ദ്ര സർക്കാരിൻ്റെ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് (ഡെവലപ്‌മെന്റ്...