Friday, July 4, 2025 12:29 am

പിഎഫിൽനിന്ന് തുക ലഭിക്കാൻ അധ്യാപികയോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വടകര: പൊവിഡന്റ് ഫണ്ട് (പിഎഫ്) തുക ലഭിക്കാൻ അധ്യാപികയോട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ കോഴിക്കോട് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ പുതിയാപ്പ് സ്വദേശി ഇ.വി. രവീന്ദ്രനെ (56) നെയാണ് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്പി കെ.കെ. ബിജുവും സംഘവും പിടികൂടിയത്. 10000 രൂപയും 90000 രൂപയുടെ ചെക്കും ഇയാളിൽനിന്ന് കണ്ടെടുത്തു. വിജിലൻസ് ഫിനോഫ്തലിൻ പൊടി പുരട്ടി നൽകിയ നോട്ടുകൾ ഉൾപ്പെടെ ഇതിലുണ്ടായിരുന്നു. സഹപ്രവർത്തകയായ അധ്യാപികയാണ് പരാതിക്കാരി. തന്റെ പിഎഫ് അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നോൺ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് മാർച്ച് 28-നാണ് ഇവർ അപേക്ഷ നൽകിയത്. അഡ്വാൻസ് തുക മാറിക്കിട്ടുന്നതിനുളള നടപടിക്രമങ്ങൾ വൈകിപ്പിച്ച രവീന്ദ്രൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.

ഒടുവിൽ അധ്യാപിക കോഴിക്കോട് വിജിലൻസിൽ പരാതി നൽകുകയായിരുന്നു. പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച വിജിലൻസ്, അധ്യാപകൻ അയച്ച ശബ്ദസന്ദേശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇയാളെ വലയിലാക്കാൻ തന്ത്രം ആവിഷ്‌കരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ വിജിലൻസ് ഫിനോഫ്തലിൻ പൊടി പുരട്ടി നൽകിയ നോട്ടും ചെക്കും അധ്യാപിക വടകര ലിങ്ക് റോഡിൽ വെച്ച് അധ്യാപകന് കൈമാറുകയായിരുന്നു. പണം കൈമാറിയ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടി. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈകൾ സോഡിയം ബൈ കാർബണേറ്റ് വെള്ളത്തിൽ മുക്കി ഫിനോഫ്തലിൻ പൊടിയുടെ സാന്നിധ്യം കണ്ടെത്തി. പാന്റിന്റെ പോക്കറ്റിലും പൊടിയുണ്ടായിരുന്നു. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇൻസ്‌പെക്ടർ മനോജ് പറയട്ട, എസ്‌ഐമാരായ എ. സന്തോഷ് കുമാർ, പി.സുജിത്ത്, ശശികുമാർ, എഎസ്‌ഐമാരായ അബ്ദുൾസലാം, രൂപേഷ്, പോലീസുകാരായ കെ.ധനേഷ്, ഷനോജ്, ജയേഷ്, നിധിൻലാൽ, സുജിഷ എന്നിവരുമുണ്ടായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...