ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് സഹോദരങ്ങളെ പറ്റിച്ച് തട്ടിയത് 1.17 കോടി ; പ്രതികൾ ഒരു കുടുംബത്തിലെ 19 പേർ

For full experience, Download our mobile application:
Get it on Google Play

താനെ: ക്രിപ്റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് സഹോദരങ്ങളെ പറ്റിച്ച് 1.17 കോടി രൂപ തട്ടിയെടുത്ത ഒരു കുടുംബത്തിലെ 19 പേർക്കെതിരെ കേസെടുത്ത് പോലീസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി വൻ ലാഭം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് പ്രതികൾ പണം തട്ടിയെടുത്തെന്ന 42 കാരന്‍റെ പരാതിയിലാണ് നടപടി. സാബിർ യാക്കൂബ് ഗച്ചി (50), ഷാക്കിർ യാക്കൂബ് ഗച്ചി (45), റൂഹിഹ ഷാക്കിർ ഗച്ചി (39) എന്നിവരും ഇവരുടെ ബന്ധുക്കളുമടക്കം 19 പേർക്കെതിരൊയാണ് പോലീസ് കേസെടുത്തത്. ക്രിപ്‌റ്റോ കറൻസി സ്‌കീമിലെ നിക്ഷേപത്തിന് ഉയർന്ന ആദായം നൽകാമെന്ന് പറഞ്ഞ് സാബിർ യാക്കൂബ് ഗച്ചി, ഷാക്കിർ യാക്കൂബ് ഗച്ചി എന്നിവരാണ് പരാതിക്കാരനെ ആദ്യം സമീപിക്കുന്നത്.

പിന്നീട് ഇവരുടെ ബന്ധുക്കളും പണം നിക്ഷേപിക്കാൻ പരാതിക്കാരനെ നിർബന്ധിച്ചെന്ന് റാബോഡി പോലീസ് പറഞ്ഞു. പരാതിക്കാരനിൽ നിന്നും 91.53 ലക്ഷം രൂപയും ഇയാളുടെ സഹോദരനിൽ നിന്നും 2022 മാർച്ച് മുതൽ 25.69 ലക്ഷം രൂപയും കൈപ്പറ്റി. 12 മടങ്ങ് വരുമാനം നേടാനാകുമെന്ന് പറഞ്ഞാണ് ഇവർ സഹോദരങ്ങളിൽ നിന്നും പണം വാങ്ങിയത്. എന്നാൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. പണം നൽകാതെ ഒഴിഞ്ഞ് മാറിയ പ്രതികൾ സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും റാബോഡി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...