ഇന്‍ഷുറന്‍സ് പണം തട്ടാനായി സ്വന്തം കണ്ണിന് പരിക്കേല്‍പ്പിച്ച് 52കാരൻ

For full experience, Download our mobile application:
Get it on Google Play

മലേഷ്യ: ഇന്‍ഷുറന്‍സ് പണം തട്ടാനായി സ്വന്തം കണ്ണിന് പരിക്കേല്‍പ്പിച്ച് 52കാരൻ. മലേഷ്യയിലെ പെനാങ്ങിലെ ബട്ടർവർത്തിലെ കംപുങ് പയയിൽ 2023 ജൂണിലായിരുന്നു സംഭവം. ഒരു ദശലക്ഷം റിയാൽ (ഏകദേശം 1.91 കോടി രൂപ) ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനായി തൊഴിൽരഹിതനും 52 കാരനുമായ ടാൻ കോക് ഗ്വാൻ തന്‍റെ ഇടത് കണ്ണിന് പരിക്കേല്‍പ്പിക്കുകയായിരുന്നു. ശേഷം പണത്തിനായി ഇയാള്‍ ഇൻഷുറൻസ് കമ്പനിയിൽ ഒരു ക്ലെയിം ഫയൽ ചെയ്തു. എന്നാല്‍ ടാൻ കോക് ഗ്വാന്‍റെ അവകാശവാദത്തില്‍ സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാര്‍ വഞ്ചനയ്ക്ക് ടാനിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പെനാങ്ങിലെ ബട്ടർവർത്തിലെ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ഡിസംബര്‍ 30 -ാം തിയതിയാണ് കേസിലെ വാദം പൂര്‍ത്തിയായത്.

ടാന്‍ കോടതിയില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ടാന്‍ തൊഴില്‍ രഹിതനാണെന്നും ഹൃദ്രോഗവും ഹൃദയാഘാതവും ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതിനിടെയാണ് ഇടത് കണ്ണ് നഷ്ടപ്പെടുന്നത്. ഇത് ജീവിതം കൂടുതല്‍ ദുരിതപൂർണ്ണമാക്കിയെന്നും ആരോഗ്യവും വൈകല്യവും കാരണം ജോലി ചെയ്യാൻ കഴിയാന്‍ പറ്റാത്തതിനാല്‍ ടാനിന്‍റെ ഭാര്യയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ടാനിന് ജാമ്യം നല്‍കാന്‍ പോലും കോടതി തയ്യാറായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...