കൊച്ചിയിൽ പിടിച്ചത് 1.99 കിലോ എംഡിഎംഎ ; എഫ്ഐആറിൽ പ്രതികളുടെ പേരിൽ 86 ഗ്രാം മാത്രം – അട്ടിമറി ശ്രമമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ രണ്ട് കിലോഗ്രാമിനടുത്ത് മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയ കേസിൽ പ്രതികളുടെ പേരിൽ എഫ്ഐഐറിൽ ഉൾപ്പെടുത്തിയത് 86 ഗ്രാം മാത്രം. ബാക്കി ഒരു കിലോയിലധികം എംഡിഎംഎ ഉടമസ്ഥരില്ലാതെയാണ് കണ്ടെത്തിയതെന്നാണ് എക്സൈസിന്റെ മഹസർ റിപ്പോർട്ടിലും എഫ്ഐആറിലുമുള്ളത്. കേസിൽ പിടിയിലായ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതിലും പരാതി ഉയരുന്നുണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ രഹസ്യന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

എന്നാൽ കേസിൽ വീഴ്ചുണ്ടായിട്ടില്ലെന്നാണ് എക്സൈസ് നൽകുന്ന വിശദീകരണം. അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി. രണ്ട് എഫ്ഐആറ് ആണ് കേസിലുള്ളത്. ആദ്യത്തേതിൽ 5 പ്രതികളുടെ പേരിൽ  86 ഗ്രാം ലഹരിമരുന്ന് കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ എഫ് ഐആറിൽ മാന്യമായ വസ്ത്രം ധരിച്ച ഒരു വഴിപോക്കൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാക്കനാട്ടെ ഒരു ഫ്ലാറ്റ് പരിസരത്തെ കാർ പാർക്കിംഗ് ഏരിയയിൽ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തിയെന്നാണ് ഉള്ളത്. ആദ്യ കേസിലെ പ്രതികളിലൊരാളുടെ ഐഡി കാർഡും ഇതിൽ നിന്നും കണ്ടെത്തിയിരുന്നു.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് പരിശോധന നടത്തിയതെന്ന വിവരമടക്കം ഒഴിവാക്കി ‘വഴിപോക്കൻ’ വിവരം നൽകിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ 5 അംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു.

പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴിയും നൽകി. മൂന്ന് തവണ ഇതിനായി ചെന്നൈയിൽ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചു. മുൻപ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാർ വഴി വിറ്റഴിച്ചുവെന്ന വിവരവും പുറത്ത് വന്നിരുന്നു. പക്ഷേ എഫ് ഐആറിലും മഹസർ റിപ്പോർട്ടിലും ഒന്നര കിലോയോളം ലഹരിമരുന്നിന് ഉടമസ്ഥരില്ലെന്ന വിചിത്രവാദമാണ് നിരത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...