ഐ.എസ്.ആര്‍.ഒ ഗൂഢാലോചന : മുന്‍ ഡി.ജി.പി സിബി മാത്യുസിന് മുന്‍കൂര്‍ ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഐ.എസ്.ആര്‍.ഒ ഗൂഢാലോചന യുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡി.ജി.പി സിബി മാത്യുസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഐ.ബി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കേസെടുത്തതെന്ന് സിബി മാത്യുസ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യുസ്.

ജാമ്യത്തെ എതിര്‍ത്ത് നമ്പി നാരായണന്‍, ഫൗസിയ ഹസന്‍, മറിയം റഷീദ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ വാദിച്ചു. എല്ലാ വാദങ്ങളും പൂര്‍ത്തിയായ ശേഷമാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ നേരത്തെ ഒന്നും രണ്ടും പ്രതികളായ മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ എസ്.വിജയന്‍, തമ്പി എസ്. ദുര്‍ഗാദത്ത്, ഏഴാം പ്രതി മുന്‍ ഐ.ബി ഡെപ്യുട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍, 11ാം പ്രതി മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ പി.എസ് ജയപ്രകാശ് എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്നാം ബോട്ടപകടം ; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

0
കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ടപകടത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊല്ലം...

സാധനങ്ങൾ വാങ്ങിയ പണം ചോദിച്ചു : ദമ്പതികൾക്കും ഭിന്നശേഷിക്കാരനായ കൊച്ചുമകനും മർദനം ; പ്രതി...

0
അടൂർ : കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ബാക്കിയുള്ള തുക തിരികെ...

ബഹ്റൈനിൽ അടിയന്തിര അപായ സൈറണുകൾ മുഴങ്ങി ; ജാഗ്രത നിർദേശം

0
മനാമ : ബഹ്റൈനിൽ അടിയന്തര അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങിയതായി...

ഇറാന് നേരെ കടൽഡ്രോണുകൾ പ്രയോഗിച്ച് യുഎസ് ; കപ്പൽ കേന്ദ്രങ്ങൾ തകർത്തു

0
വാഷിങ്ടൺ : ഇറാനിലെ കപ്പൽശാല പരിപാലനകേന്ദ്രം ആക്രമണത്തിൽ തകർത്ത് യുഎസ് സൈന്യം....