Tuesday, May 14, 2024 10:25 pm

തൃശൂരില്‍ ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ വേട്ട : രണ്ട് സ്ത്രീകളുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ :തൃശൂരില്‍ ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ വേട്ട. സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍.
അകലാട് കൊട്ടിലില്‍ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടില്‍ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടില്‍ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരാണ് പിടിയിലായത്.ആന്ധ്രയില്‍ നിന്നും തൃശൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നു എന്ന് തൃശൂര്‍ സിറ്റി കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനടയില്‍ വെച്ച്‌ ഇവരെ പിടികൂടി പരിശോധിച്ചതില്‍ നിന്നും ഒരു കിലോഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. ഇതില്‍ അഷ്റഫ് ആണ് പ്രധാന പ്രതി. ഇവര്‍ ഇതിനുമുമ്പും നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവും ആന്ധ്രയില്‍ നിന്നും എത്തിച്ച്‌ ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും എത്തിച്ചു വില്‍പ്പന നടത്തിയിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരാണ് ഇവരുടെ ഉപഭോക്താക്കള്‍. ഇപ്പോള്‍ പിടികൂടിയിട്ടുള്ള ഹാഷിഷ് ഓയിലിന് ചില്ലറ വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും. 100 കിഗ്രാം കഞ്ചാവ് വാറ്റുമ്പോളാണ് 1 കിഗ്രാം ശുദ്ധമായ ഹാഷിഷ് ഓയില്‍ ലഭിക്കുകയുള്ളൂ.

അഷ്റഫിന്റെ കൈവശം നിന്നും 8 കി.ഗ്രാം കഞ്ചാവ് പിടികൂടിയതിന് പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലും 2 കിഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടിയതിന് ചാവക്കാട് പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഈ കേസുകളില്‍ ജാമ്യത്തിനിറങ്ങിയാണ് ഇപ്പോള്‍ വീണ്ടും ലഹരികടത്ത് ആരംഭിച്ചിട്ടുള്ളത്. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയില്‍ വഴിമധ്യേ  പോലീസ് പരിശോധിക്കുമ്പോള്‍ സംശയം വരാതിരിക്കുവാനാണ് സ്ത്രീകളെ കൂടെ കൂട്ടുന്നത്.

തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.ലാല്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ഗീതു മോള്‍, ദിവ്യ എന്നിവരും ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ എന്‍.ജി. സുവ്രത കുമാര്‍, പി.എം. റാഫി, കെ.ഗോപാലകൃഷ്ണന്‍, പി. രാകേഷ്, സീനിയര്‍ സിപിഒ മാരായ ജീവന്‍, പളനിസ്വാമി, എം.എസ്. ലികേഷ്, വിപിന്‍ദാസ്, സുജിത്, ആഷിഷ്, ശരത്, എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.

കഴിഞ്ഞ മാസവും തൃശൂരില്‍ ഒരു കോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയിരുന്നു. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍​ഗം എത്തിച്ച ഹാഷിഷ് ഓയിലുമായി ആറുപേരെയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ചില്ലറ വില്‍പ്പന മേഖലയില്‍ ഒരു കോടിയിലധികം വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. ഇപ്പോള്‍ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഫീക്ക്, കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ്, കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ വീട്ടില്‍ ശരത്ത്, അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ ജിതിന്‍, തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവന്‍ ആദര്‍ശ്, കൊല്ലം നിലമേല്‍ പുത്തന്‍വീട് വരാഗ് എന്നിവരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച്‌ പിടികൂടുകയായിരുന്നു.

കുന്നംകുളം, പെരുമ്ബിലാവ്, ചാവക്കാട് മേഖലകളില്‍ ലഹരിമരുന്ന് ചില്ലറ വില്‍പ്പനക്കായാണ് ആന്ധ്രയില്‍ നിന്ന് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫ്രൂട്ടി പാക്കറ്റുകള്‍, പാരച്യൂട്ട് വെളിച്ചെണ്ണ കുപ്പികള്‍, ഫ്ലാസ്കുകള്‍ എന്നിവയിലാണ് ഹാഷിഷ് ഓയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ഹാഷിഷ് ഓയിലിന്റെ രൂക്ഷഗന്ധം മറയ്ക്കാന്‍ സുഗന്ധ തൈലം പുരട്ടുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മില്‍മാ സമരം ഒത്തുതീര്‍പ്പായി : തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

0
തിരുവനന്തപുരം : മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു....

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ ; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

0
പാലക്കാട് : കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍...

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

0
കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ...

നവവധുവിനെ മര്‍ദിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

0
കോഴിക്കോട് : പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ്...