മോശം കാലാവസ്ഥ ; കരിപ്പൂരിലിറങ്ങേണ്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് വഴി തിരിച്ചു വിട്ടു. കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കിയത്.
വടക്കന്‍ കേരളത്തില്‍ മണിക്കൂറുകളായി അതി ശക്തമായ മഴ തുടരുകയാണ്.ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം, ബഹറൈനില്‍ നിന്നുള്ള വിമാനം, ഖത്തര്‍ എയര്‍വേസിന്റെ ദോഹയില്‍ നിന്നുള്ള വിമാനം.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള വിമാനം. എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനം എന്നിവയാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.കരിപ്പൂരിലേത് ടേബിള്‍ ടോപ്പ് വിമാനത്താവളമാണ്. അതിനാല്‍ മോശം കാലാവസ്ഥയില്‍ ഇവിടെ വിമാനങ്ങള്‍ ഇറക്കുക ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലാണ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് വഴി തിരിച്ചു വിട്ടത്. കാലാവസ്ഥ അനുകൂലമായാല്‍ ഈ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിക്കും. അല്ലാത്ത പക്ഷം യാത്രികര്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്നാണ് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...

ബാറുടമകളിൽ നിന്നും കൈക്കൂലി ; എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് കൈമാറി

0
കോട്ടയം: കോട്ടയത്തെ ബാർ ഉടമകളുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടിൽ...

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...