കാളികാവ് അഞ്ചച്ചവിട്ടി മുച്ചിക്കലില്‍ ജനലിലൂടെ 1 പവൻ സ്വര്‍ണാഭരണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കാളികാവ് അഞ്ചച്ചവിട്ടി മുച്ചിക്കലില്‍ ജനലിലൂടെ 1 പവൻ സ്വര്‍ണാഭരണം കവര്‍ന്നു. മൂച്ചിക്കല്‍ അബ്ദുസലാമിന്റെ വീട്ടില്‍ നിന്ന് മകളുടെ ഒരു പവന്‍ വരുന്ന കൈചെയിനാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കിടപ്പുമുറിയുടെ ജനല്‍പാളി തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. കാളികാവ് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്.

പ്രദേശത്തുള്ള സി.സി.ടി.വികള്‍ പോലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സ്വര്‍ണം, പണം, റബ്ബര്‍, അടക്ക തുടങ്ങിയവയെല്ലാം കാളികാവ് പരിസരത്തുനിന്ന് മോഷണം പോയിട്ടുണ്ട്. 2024 മേയ് 24ന് അമ്പലക്കടവ് പറച്ചിക്കോടന്‍ മുസ്തഫയുടെ വീട്ടില്‍നിന്ന് 45 പവന്‍, 2025 ഒക്ടോബറില്‍ കാളികാവ് അമ്പലക്കുന്നിലെ വള്ളിപ്പാടന്‍ ഷാജഹാന്റെ വീട്ടില്‍നിന്ന് മൂന്നരപവനും 75000 രൂപയും മോഷണം പോയിരുന്നത്. കഴിഞ്ഞ ആഴ്ച്ച അഞ്ചച്ചവിടി മുച്ചിക്കലിലും മോഷണം നടന്നിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ‌നടന്നു വരികയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...