കോന്നി : പുതുവൽ- കുന്നിട – മങ്ങാട് റോഡിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കെ പി റോഡിലെ പുതുവൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കുന്നിട, ചായലോട് മൌണ്ട് സിയോൺ മെഡിക്കൽ കോളേജ് ഭാഗത്ത് കൂടി കടന്നു പോയി മങ്ങാട് ജംഗ്ഷനിൽ അവസാനിക്കുന്ന റോഡിൻറെ ആകെ നീളം 9/686km ആണ്. കായംകുളം പത്തനാപുരം സംസ്ഥാന പാതയ്ക്ക് സമാന്തരമായിട്ടാണ് ഈ റോഡ് കടന്നുപോകുന്നത്.
പുതുവൽ കുന്നിട മങ്ങാട് റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിക്കുന്നതിനുള്ള ഡിപിആർ കേരള റോഡ് ഫണ്ട് ബോർഡ് (KRFB )തയ്യാറാക്കി സമർപ്പിച്ചിരുന്നു. എന്നാൽ കിഫ്‌ബി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ ഈ റോഡിൽ ലഭ്യമാകാത്തതിനെ തുടർന്ന് അന്തിമ അനുമതി ലഭിച്ചിരുന്നില്ല. നിലവിൽ ഈ റോഡിൻറെ വീതി 4 മീറ്റർ മുതൽ 5 മീറ്റർ വരെയാണ്.
കാലവർഷത്തിൽ തകർന്ന റോഡിന്റെ അറ്റകുറ്റപ്പണി ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നു. കൂടാതെ കുന്നിട ഭാഗത്ത് റോഡിൻറെ സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് സംരക്ഷിച്ചിട്ടുണ്ട്. ഇതിനായി 11/5/2022 – ൽ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ധനകാര്യ വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ 10 കോടി രൂപ അനുവദിച്ച് അഞ്ചര മീറ്റർ വീതിയിൽ 9.6 കിലോ മീറ്റർ ദൂരത്തിൽ ബി.എം.ബി.സി സാങ്കേതികവിദ്യയിൽ റോഡ് നിർമ്മിക്കാൻ ഭരണാനുമതി ലഭ്യമായത്.
ആവശ്യമായ സ്ഥലങ്ങളിൽ ഓടയും, ഐറിഷ് ഓടയും റോഡ് സുരക്ഷാ പ്രവർത്തികളും കുന്നിട ജംഗ്ഷനിലെ തകർന്ന കലുങ്ക് പൊളിച്ചു പുതിയത് നിർമ്മിക്കുന്നതും ഉൾപ്പെടുത്തിയാണ് റോഡ് പുനർ നിർമ്മിക്കുക. നിർമ്മാണം പൂർത്തീകരിക്കുന്നതോടെ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജ്, പട്ടാഴി തുടങ്ങിയിടങ്ങളിലെക്ക് കെ പി റോഡിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. കൊല്ലം പത്തനംതിട്ട ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകൂടിയാണ് ഇത്. റോഡ് പ്രവർത്തി അടിയന്തരമായി ആരംഭിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് നിർദ്ദേശം നൽകുമെന്നും എംഎൽഎ അറിയിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————