എറണാകുളം മെഡിക്കല്‍ കോളജിൽ 10 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം മെഡിക്കല്‍ കോളജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കുമായി 8.14 കോടി രൂപയും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി 1.86 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിലൂടെ എറണാകുളം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ ആദ്യമായി പള്‍മണോളജി വിഭാഗത്തില്‍ 1.10 കോടിയുടെ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട്, കാര്‍ഡിയോളജി വിഭാഗത്തില്‍ 1.20 കോടിയുടെ കാര്‍ഡിയാക് ഒസിടി വിത്ത് എഫ്എഫ്ആര്‍, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ 42 ലക്ഷം രൂപയുടെ അള്‍ട്രാസൗണ്ട് മെഷീന്‍ വിത്ത് കളര്‍ ഡോപ്ലര്‍ 3ഡി/4ഡി ഹൈ എന്‍ഡ് മോഡല്‍, ഇഎന്‍ടി വിഭാഗത്തില്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, അനസ്‌തേഷ്യ വിഭാഗത്തില്‍ ഡിഫിബ്രിലേറ്റര്‍, അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, മെഡിസിന്‍ വിഭാഗത്തില്‍ 2 ഡിഫിബ്രിലേറ്റര്‍, സര്‍ജറി വിഭാഗത്തില്‍ ലാപറോസ്‌കോപിക് ഇന്‍സുഫ്‌ളേറ്റര്‍, വിവിധ വിഭാഗങ്ങളിലെ കെമിക്കലുകള്‍, ഗ്ലാസ് വെയര്‍, എക്‌സ്‌റേ, സിടി, എംആര്‍ഐ ഫിലിം, മെഡിക്കല്‍ ഗ്യാസ്, ബ്ലഡ് ബാഗ് തുടങ്ങിയവ സജ്ജമാക്കാന്‍ തുകയനുവദിച്ചു.

അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലും പത്തോളജി ബ്ലോക്കിലും എന്‍എംസി മാര്‍ഗ നിര്‍ദേശമനുസരിച്ചുള്ള സിസിടിവി സിസ്റ്റം, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലും ഹോസ്പിറ്റല്‍ ബ്ലോക്കിലും ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ മോട്ടോറൈസ്ഡ് ഒടി ടേബിള്‍, ഇഎന്‍ടി വിഭാഗത്തില്‍ മാനിക്വിന്‍സ്, ഹിസ്റ്റോപത്തോളജി വിഭാഗത്തില്‍ മോണോക്യുലര്‍ മൈക്രോസ്‌കോപ്പ്, മൈക്രോബയോളജി വിഭാഗത്തില്‍ ഇന്‍ക്യുബേറ്റര്‍ ലാര്‍ജ് തുടങ്ങിയ വിവിധ ആശുപത്രി സാമഗ്രികള്‍ക്കും തുകയനുവദിച്ചു. കൂടാതെ സിവില്‍ ഇലട്രിക്കല്‍ വാര്‍ഷിക മെയിന്റനന്‍സ്, കാര്‍ഡിയോളജി ബ്ലോക്കിലെ നവീകരണം എന്നിവയ്ക്കായും തുകയനുവദിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...