Sunday, April 28, 2024 5:00 pm

വഴിവിട്ട നിയമനം ; സാക്ഷരതാ മിഷനിലെ 10 കോടിയുടെ വേതനത്തട്ടിപ്പ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാക്ഷരതാ മിഷനിലെ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ, അസിസ്റ്റന്റ് കോഓർഡിനേറ്റർ എന്നിങ്ങനെ സാങ്കൽപിക തസ്തികകളിൽ പ്രവർത്തിച്ചു വരുന്നവരെ സർക്കാർ സ്ഥിരപ്പെടുത്തിയത് തസ്തിക നിർണയം നടത്താതെ. 10 വർഷം പൂർത്തിയാക്കിയെന്ന മാനദണ്ഡം അനുസരിച്ചു 13 ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർമാർ, 17 അസിസ്റ്റന്റ് കോർഡിനേറ്റർമാർ എന്നിങ്ങനെ 30 സാങ്കൽപിക തസ്തികകളിൽ പ്രവർത്തിച്ചു വരുന്നവരെയാണ് തസ്തിക നിർണയം നടത്താതെ സ്ഥിരപ്പെടുത്തിയത്.

ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർമാർക്ക് സീനിയർ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്കെയിലും അസിസ്റ്റന്റ് കോഓർഡിനേറ്റർമാർക്ക് ജൂനിയർ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്കെയിലും അനുവദിച്ചാണ് സ്ഥിരപ്പെടുത്തിയത്. സാക്ഷരതാ മിഷനിൽ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിമാർ ആണെന്ന് രേഖകൾ വ്യക്തമാക്കുന്നു.

സാക്ഷരതാ മിഷൻ പ്രവർത്തനങ്ങളുടെ ജില്ലകളിലെ സാമ്പത്തികവും ഭരണ പരവുമായ പൂർണ ചുമതല ഇവർക്കാണ്. ഇതിനു പകരമാണ് ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ, അസി. കോഓർഡിനേറ്റർ എന്നിങ്ങനെ സാങ്കൽപിക തസ്തികകൾ സൃഷ്ടിച്ചു 30 പേരെ സ്ഥിരപ്പെടുത്തിയത്.

സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതികളുടെ പഞ്ചായത്ത് തല കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് പ്രേരകുമാരാണ്. ബ്ലോക്ക്‌ തല കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് നോഡൽ പ്രേരകുമാരും. അപ്പോൾ ജില്ലാ തല ഏകോപനം നടത്തുന്ന ജീവനക്കാരുടെ തസ്തിക വരേണ്ടിയിരുന്നത് ജില്ലാ പ്രേരക്, ജില്ലാ അസി. പ്രേരക് എന്നിങ്ങനെയായിരുന്നു. പകരം അധിക വേതനം നൽകാൻ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ, അസി. കോർഡിനേറ്റർ എന്നിങ്ങനെ സാങ്കൽപിക തസ്തികകൾ സൃഷ്ടിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തന്‍റെ അച്ഛന്‍റെ വകയാണോ റോഡെന്ന് ചോദിച്ചു, മോശമായി പെരുമാറിയത് മേയറും സംഘവും ; കെഎസ്ആര്‍ടിസി...

0
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവുമായി...

കുഴിപ്പള്ളി പെരുന്നാൾ മെയ് 5 മുതൽ 13 വരെ ; ലോഗോ പ്രകാശനം ചെയ്തു

0
തലവടി : തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി 163-ാം കല്ലിട്ട...

20 ലക്ഷം യാത്രക്കാര്‍ : വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

0
കൊച്ചി: ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍മെട്രോയില്‍...

ഗുജറാത്ത് തീരത്ത് 600 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് പിടികൂടി ; 14 പേർ...

0
ന്യൂഡൽഹി : 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ മയക്കുമരുന്നുമായി...