Saturday, April 5, 2025 9:54 am

പശ്ചിമംബംഗാളിലെ കൂച്ച്‌ ബെഹാറില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൂച്ച്‌ ബെഹാര്‍ : പശ്ചിമംബംഗാളിലെ കൂച്ച്‌ ബെഹാറില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ മരിച്ചു. ഞായറാഴ്ച രാത്രി കൂച്ച്‌ ബെഹാറില്‍ നിന്നും ജല്‍പേഷിലേക്ക് പോകുകയായിരുന്ന യാത്രക്കാരുമായി പോവുകയായിരുന്ന പിക്കപ്പ് ട്രക്കില്‍ വൈദ്യുതാഘാതമേറ്റാണ് 10 കന്‍വാരിയര്‍മാര്‍ മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 പേരെ ജല്‍പായ്ഗുരി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി റഫര്‍ ചെയ്തു. കന്‍വാര്‍ യാത്ര നടത്തുന്ന ശിവഭക്തരെ പൊതുവെ വിളിക്കുന്ന പേരാണ് കന്‍വാരിയര്‍.

വാഹനത്തിലെ ഡിജെ സംവിധാനത്തിന്റെ ജനറേറ്ററിന്റെ വയറിങ്ങ് തകരാറാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്. ”അര്‍ദ്ധരാത്രിയോടെ, മെഖ്‌ലിഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള ധര്‍ല പാലത്തില്‍ വച്ചാണ് സംഭവം. ജല്‍പേഷിലേക്ക് കന്‍വാരിയകളുമായി പോകുകയായിരുന്ന പിക്കപ്പ് വാന് വൈദ്യുതാഘാതമേറ്റു” മതാഭംഗ അഡീഷണല്‍ പോലീസ് സൂപ്രണ്ട് അമിത് വര്‍മ പറഞ്ഞു.

എല്ലാ യാത്രക്കാരും സീതാല്‍കുച്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണെന്നും അവരുടെ കുടുംബങ്ങളെ ദാരുണമായ സംഭവത്തെക്കുറിച്ച്‌ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാഹനം പിടിച്ചെടുത്തെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. ദുരിതാശ്വാസത്തിനും ആവശ്യമായ എല്ലാ സഹായത്തിനും പോലീസ് സ്ഥലത്തുണ്ടെന്നും അമിത് വര്‍മ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

0
പത്തനംതിട്ട : പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ...

യുഡിഎഫ് കൊടുമണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം...

0
കൊടുമണ്‍ : യുഡിഎഫ് കൊടുമണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി

0
തൃശൂർ : ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി. ഓട്ടോറിക്ഷ...

മല്ലപ്പളളി മൈത്രി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

0
മല്ലപ്പള്ളി : മല്ലപ്പളളി മൈത്രി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ...